ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്ന് എം.എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് മുന്നറിയിപ്പുമായി മുന്‍ മന്ത്രി എം.എം മണി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്ന് എം.എം മണി പറഞ്ഞു. കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികള്‍ ജയിലില്‍ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്ത് ചെയ്യുമെന്ന് കെ.സുധാകരന് അറിയാം. കണ്ണൂരില്‍ നിന്നല്ലേ സുധാകരന്‍ വരുന്നതെന്നും മണി ചൂണ്ടിക്കാട്ടി. സുധാകരന്‍ സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരന് പറഞ്ഞതിന് തക്ക മറുപടി നല്‍കിയിട്ടില്ല. ധീരജ് വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിയില്‍ പോകുമെന്ന വിശ്വാസമാണുള്ളതെന്നും എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

കെ.സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആണ് രംഗത്തെത്തിയത്​. കെ.സുധാകരന്റെ ജീവിതം സി.പി.എം നല്‍കുന്ന ഭിക്ഷയാണെന്നാണ് ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീസ്​ പറഞ്ഞത്. ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലായെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിരെ ​ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.

ഇതിന്​ പിന്നാലെ സി.പി.എം നടത്തിയ പരിപാടിയിലാണ്​ സുധാകരനെതിരെ വിവാദ പരാമര്‍ശം ഉയര്‍ന്നത്​. ഇടുക്കി എന്‍ജിനീയറിങ്​ കോളജ്​ വിദ്യാര്‍ഥിയായ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന്​ പ്രദേശത്ത്​ സി.പി.എം – കോണ്‍ഗ്രസ്​ പോര്​ രൂക്ഷമാണ്​. ധീരജ്​ വധത്തിന്​ പിന്നില്‍ പ്രവര്‍ത്തിച്ചത്​ ഇപ്പോള്‍ അറസ്റ്റിലായ ​കെ.എസ്​.യു – യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരല്ലെന്നും കെ.സുധാകരന്‍ നിലപാടെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...