പരീക്ഷാ ഭവനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : പരീക്ഷാ ഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയായ യുവതി അറസ്റ്റിലായി. പേട്ട പ്രിയശ്രീ ടി.സി.30/10 ല്‍ കെ.ശുഭയെയാണ് (42) വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്. വിളപ്പില്‍ശാല പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരില്‍ നിന്ന് 3,80,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോഴിക്കോട് ബാലുശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയവേയാണ് ശുഭയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ് പ്രശാന്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്.എച്ച്‌.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശുഭയെ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ രണ്ടാം പ്രതിയായ ശുഭയുടെ ഭര്‍ത്താവ് സാബുവിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മണ്ണന്തല പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷന്‍ പരിധിയില്‍ സാമ്പത്തിക തട്ടിപ്പിന് കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചു. താമസിക്കുന്നിടത്തെ സമീപവാസികളുമായി സ്നേഹബന്ധം സ്ഥാപിക്കും, തുടര്‍ന്ന് ആരും വിശ്വസിച്ച്‌ പോകുംവിധം സംസാരിച്ച്‌ വീഴ്ത്തും. ക്രമേണ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് ജില്ലവിട്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് ശുഭയുടെയും സാബുവിന്റെയും രീതിയെന്നും പോലീസ് അറിയിച്ചു.

സമാന രീതിയില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരമെന്ന് എസ്.എച്ച്‌.ഒ സുരേഷ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ വിളപ്പില്‍ശാല എസ്.എച്ച്‌.ഒ സുരേഷ് കുമാറിനൊപ്പം എസ്.ഐ ഗംഗ പ്രസാദ്, എ.എസ്.ഐ ബൈജു, സി.പി.ഒ മാരായ പ്രദീപ്, സ്വാതി എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...