കേരള മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ആര്‍.എസ് ബാബു തന്നെ ചെയര്‍മാനായി തുടരും. ജനറല്‍ കൗണ്‍സിലില്‍ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് പ്രതിനിധികളായി കെ.പി റെജി (സംസ്ഥാന പ്രസിഡന്റ്), ഇ.എസ് സുഭാഷ് (ജനറല്‍ സെക്രട്ടറി), പി.ജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), എ.ടി മന്‍സൂര്‍ (മാധ്യമം), സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), ഷില്ലര്‍ സ്റ്റീഫന്‍ (മലയാള മനോരമ) എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രതിനിധികളായി എം.വി ശ്രേയാംസ് കുമാര്‍ (എംഡി, മാതൃഭൂമി), കെ.ജെ തോമസ് (ജനറല്‍ മാനേജര്‍, ദേശാഭിമാനി), ദീപു രവി (എഡിറ്റര്‍, കേരള കൗമുദി), ഫാ.ബോബി അലക്സ് (ചീഫ് എഡിറ്റര്‍, ദീപിക) എന്നിവരെയും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിനിധികളായി ബേബി മാത്യു (ഡയറക്ടര്‍, ജീവന്‍ ടിവി.), എം.വി നികേഷ് കുമാര്‍ (എംഡി, റിപ്പോര്‍ട്ടര്‍ ടിവി), പത്രപ്രവര്‍ത്തന ടെലിവിഷന്‍ മേഖലയില്‍നിന്ന് വി.ബി പരമേശ്വരന്‍ (ദേശാഭിമാനി), ജോണ്‍ മുണ്ടക്കയം (മനോരമ), വി.എം ഇബ്രാഹിം (മാധ്യമം), രാജാജി മാത്യു തോമസ് (ജനയുഗം), എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി), മനോജ് കെ ദാസ് (ഏഷ്യാനെറ്റ്), സരസ്വതി നാഗരാജന്‍ (ദി ഹിന്ദു), സ്മിത ഹരിദാസ് (24 ന്യൂസ്), വിന്‍സെന്റ് ജോസഫ് നെല്ലിക്കുന്നേല്‍ (പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്ത്യ), വി.എസ് രാജേഷ് (കേരള കൗമുദി), പി.പി ശശീന്ദ്രന്‍ (മാതൃഭൂമി) എന്നിവരെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ പ്രതിനിധികളായി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്നിവരെയും ഉള്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...