കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി : എം.എം മണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതികരണവുമായി എം.എം മണി.’ കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിനൊപ്പമെന്ന് കടുത്ത ആത്മവിശ്വായം പ്രകടിപ്പിച്ച നേതാവാണ് അദ്ദേഹം. യു ഡി എഫ് തോല്‍ക്കുമെന്നും എല്‍ ഡി എഫ് അത്ഭുതകരമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച്‌ പൊറുപ്പിക്കരുതെന്നും തോല്‍പ്പിക്കുക തന്നെ ചെയ്യണമെന്നും എം.എം മണി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, 20481 ത്തിലധികം വോട്ടിന് ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരുകയാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാള്‍ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...