കർണാടകയിൽ യുവതിക്ക് നേരെ പോലീസ് അതിക്രമം

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ പോലീസ് അതിക്രമം. പശ്ചിമ ബം​ഗാൾ സ്വദേശിനിയായ സുന്ദരി ബീവി (34)ക്കാണ് പോലീസിന്റെ മർദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ വരത്തൂർ പോലീസിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ഭാ​ഗങ്ങളിൽ ഉൾപ്പെടെ പോലീസ് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ സുന്ദരി ബീവി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ഓഫീസ് ഇടപെടുകയും കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

സുന്ദരി ബീവിയും ഭർത്താവും കർണാടകയിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. അവിടെ നിന്നും വജ്ര മോതിരം കാണായതായി വീട്ടുടമ പരാതി നൽകി. പരാതിയിന്മേൽ സുന്ദരി ബീവിയെയും അവരുടെ ഭർത്താവിനേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മോഷണക്കുറ്റം ആരോപിച്ച് മർദിക്കുകയും ആയിരുന്നു. ഒക്ടോബർ 30നായിരുന്നു സംഭവം ഉണ്ടായത്. നാല് പുരുഷ പോലീസുകാരും മൂന്ന് വനിതാ പോലീസുകാരും ചേർന്നാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. പോലീസ് സ്റ്റേഷനുള്ളിൽ നിന്നും ഇവരുടെ കരച്ചിൽ കേട്ട് പുറത്തുനിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മനുഷ്യാവകാശ പ്രവർത്തകരെ വിവരം അറിയിക്കുകയും ഇവരെത്തി യുവതിയെയും ഭർത്താവിനെയും മോചിപ്പിക്കുകയുമായിരുന്നു. ബെം​ഗളൂരുവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന ഈ വിഷയം പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടർന്ന് മമതാ ബാനർജി സുന്ദരി ബീവിയെ നേരിട്ട് വിളിച്ച് സംസാരിക്കുകയും കർണാടക സർക്കാരിനോട് അതൃപ്തി അറിയിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത് : മൂന്നുപേർക്ക് കുത്തേറ്റു ; നാലുപേർ അറസ്റ്റിൽ

0
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക്...

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...