മോഷണം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട്‌ : മോഷണം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണിഗണ്ടത്താണ് സംഭവം. ഇവിടുത്തെ സോ മില്ലിലെ തൊഴിലാളികളാണ് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. നൈജീരിയയിൽ നിന്നും മ്യാൻമറിൽ നിന്നും ഉയർന്ന നിലവാരമുള്ള മരം ഇറക്കുമതി ചെയ്ത് ഫർണിച്ചറുകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന സോ മില്ലിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു.

ശനിയാഴ്ച രാവിലെ അസമിൽ നിന്നുള്ള മൂന്ന് പേർ, ഒരാൾ സോ മില്ലിലേക്ക് കടക്കുന്നത് കണ്ടതായി അവകാശപ്പെട്ടു. അവർ ആ യുവാവിനെ പിടികൂടി മോഷണക്കുറ്റം ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. തൂവക്കുടി സ്വദേശി ചക്രവർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്.

കഴുത്ത്, നെഞ്ച്, വലത് കൈ, വലത് കൈമുട്ട്, വലത് കാൽമുട്ട്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ മുറിവേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. അസം സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫൈസൽ ഷെയ്ക്, മഫ്ജുൽ ഹുക്ക്, സോ മില്ലുടമ ധീരന്ദർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....