ഗു​ണ്ട ജാ​മ്യ​ത്തി​ലി​റ​ങ്ങി സ​ഹോ​ദ​ര​നു​മാ​യി ചേ​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ വെ​ട്ടി​വീ​ഴ്ത്തി ; നാട്ടുകാര്‍ ഗുണ്ടകളെ വെട്ടി വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

വി​ഴി​ഞ്ഞം : കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലാ​യി​രു​ന്ന​ഗു​ണ്ട ജാ​മ്യ​ത്തി​ലി​റ​ങ്ങി സ​ഹോ​ദ​ര​നു​മാ​യി ചേ​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ വെ​ട്ടി​വീ​ഴ്ത്തി. നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച്‌ ഗു​ണ്ട​യെ​യും പ്ര​ശ്ന​ക്കാ​ര​നാ​യ അ​നു​ജ​നെ​യും വെ​ട്ടി. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ​ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വി​ഴി​ഞ്ഞം കോ​ട്ടു​കാ​ല്‍ പു​ത്ത​ള​ത്താ​യി​രു​ന്നു സം​ഭ​വം. പു​ത്ത​ളം അ​മ്പ​ല​ത്ത​ട്ട് വീ​ട്ടി​ല്‍ രാ​ഘു​ല്‍ രാ​ജ് (​പൊ​ന്‍​മാ​ന്‍​ രാ​ജ് 28), ഇ​യാ​ളു​ടെ അ​നു​ജ​ന്‍ ഷാ​ഹു​ല്‍ ​രാ​ജ് (26) ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പു​ത്ത​ളം ഉ​ത്രാ​ടം വീ​ട്ടി​ല്‍ വി​ധു​ക്കു​ട്ട​ന്‍ (50) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​രു​പ​ത്തി​ര​ണ്ടോ​ളം കേ​സി​ലെ പ്ര​തി​യാ​യ രാ​ഘു​ല്‍ രാ​ജ് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​​ല്‍ ഗു​ണ്ടാ​ലി​സ്റ്റി​ല്‍​പ്പെ​ട്ട ആ​ളാ​ണ്. ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല്‍ ആ​യി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. 2020 ​ല്‍ സി​നി​മാ ന​ട​ന്‍ സൂ​ര്യ​യു​ടെ ഫ്ല​ക്സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വി​ധു​ക്കു​ട്ട​ന്റെ മ​ക​ന്‍ അ​ന​ന്ദു​വി​നെ രാ​ഘു​ല്‍ രാ​ജും സം​ഘ​വും ആ​ക്ര​മി​ച്ചി​രു​ന്നു.​ ഇ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഫ്ല​ക്സ് സ്ഥാ​പി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​ന്ന​ത്തെ സം​ഘ​ര്‍​ഷം.​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...