കായംകുളം താപനിലയത്തിലെ ഫ്‌ളോട്ടിങ് സോളര്‍ പദ്ധതി 10 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിനു സജ്ജമായി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കായംകുളം താപനിലയത്തില്‍ സ്ഥാപിക്കുന്ന 22 മെഗാവാട്ടിന്റെ ഫ്‌ളോട്ടിങ് സോളര്‍ പദ്ധതി 10 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിനു സജ്ജമായി. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ 10 മെഗാവാട്ട് വൈദ്യുതി നല്‍കാനാവും. ബാക്കി 12 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്നതിനുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്. മാസാവസാനത്തോടെ 22 മെഗാവാട്ട് വൈദ്യുതിയും നല്‍കുന്നതിനു സജ്ജമാകുമെന്ന് എന്‍ടിപിസി കായംകുളം താപനിലയം ജനറല്‍ മാനേജര്‍ എസ്.കെ.റാം, എച്ച്‌ആര്‍ വിഭാഗം എജിഎം എം.ബാലസുന്ദരം, സോളര്‍ വിഭാഗത്തിന്റെ എജിഎം മാരുതി മാലക് എന്നിവര്‍ അറിയിച്ചു. ബിഎച്ച്‌ഇഎല്‍ ആണ് 22 മെഗാവാട്ടിന്റെ നിര്‍മ്മാണ ജോലികള്‍ നടത്തി വരുന്നത്.

ഇവിടെ 70 മെഗാവാട്ടിന്റെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. ടാറ്റാ കമ്പനി നിര്‍മ്മാണ ജോലികള്‍ നടത്തുന്ന ഈ പദ്ധതിക്കായി ആകെ വേണ്ടതിന്റെ 10 % സോളര്‍ പാനലുകള്‍ ചൈനയില്‍ നിന്ന് എത്തിക്കുകയും അവ പിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങുകയും ചെയ്തു. 2 പദ്ധതികളുടെയും മുഴുവന്‍ ജോലികള്‍ പൂര്‍ത്തീകരിച്ച്‌ ജൂലൈയില്‍ ആകെ 92 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനാവും. കായംകുളം താപനിലയത്തിലെ സോളര്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി 25 വര്‍ഷം യൂണിറ്റിന് 3.16 രൂപ നിരക്കില്‍ വാങ്ങാമെന്ന് വൈദ്യുതി ബോര്‍ഡ് എന്‍ടിപിസിയുമായി നേരത്തെ കരാര്‍ ഒപ്പ് വച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...