രോ​ഗിയുടെ കൂ​ട്ടി​രു​പ്പു​കാ​ര​ന്റെ ഫോ​ണു​ക​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കു​പ്ര​സി​ദ്ധ മോ​ഷ്ടാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : രോ​ഗിയുടെ കൂ​ട്ടി​രു​പ്പു​കാ​ര​ന്റെ ഫോ​ണു​ക​ളും അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണ​വും ത​ട്ടി​യെ​ടു​ത്ത കുപ്രസിദ്ധ മോ​ഷ്ടാവ് പോലീസ് പിടിയില്‍. മു​ണ്ടൂ​ര്‍ നാ​മ്പുള്ളി​ത്ത​റ പ​ന്ന​മ​ല​വീ​ട്ടി​ല്‍ ര​മേ​ഷി​നെ​യാ​ണ് (38) ടൗ​ണ്‍ സൗ​ത്ത് പോലീ​സ് പി​ടി​കൂ​ടിയത്. ഈ മാസം 12നാണ് ജി​ല്ലാ വ​നി​താ ശി​ശു ആ​ശു​പ​ത്രി​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച്‌ പു​റ​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന താ​ണി​ശ്ശേ​രി സ്വ​ദേ​ശി രാ​ജു​വി​ന്റെ പ​ക്ക​ല്‍​ നി​ന്ന് 48,500 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു മൊ​ബൈ​ല്‍ ഫോ​ണും 2,200 രൂ​പ​യുമാണ് ര​മേ​ഷ് മോ​ഷ്ടി​ച്ചത്.

തു​ട​ര്‍​ന്ന് ഫോ​ണ്‍ ലോ​ക്ക് തു​റ​ന്ന് പോലീ​സെ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ ക​ണ്ടെ​ത്തി​യെ​ന്ന് രാ​ജു​വി​നെ അ​റി​യി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും ഗൂ​ഗി​ള്‍​പേ വ​ഴി പ​ണം തി​രി​കെ​പ്പി​ടി​ക്കാ​ന്‍ പാ​സ് വേഡ് വേ​ണ​മെ​ന്നും ധ​രി​പ്പി​ച്ചു. ഇതു ന​ല്കി​യ​തോ​ടെ മോ​ഷ്ടാ​വ് 20,000 രൂ​പ പി​ന്‍​വ​ലി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ സൗ​ത്ത് സ്റ്റേ​ഷ​നി​ല്‍ നാ​ലു​ കേ​സു​ക​ളും നോ​ര്‍​ത്ത്, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ടു​വീ​തം മോ​ഷ​ണ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്ന് കഴിഞ്ഞദിവസം രാ​ത്രി​യി​ല്‍ ആണ് ഇയാളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...