കേരളംകണ്ട നമ്പര്‍ വണ്‍ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളംകണ്ട നമ്പര്‍ വണ്‍ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നതെല്ലാം ശരിയെന്നാണ് ഇപ്പോള്‍ തെളിയുന്നതെന്നും ഒരു ഇടത് മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത നാണംകെട്ട ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം പോലീസിനെ ഉപയോഗിച്ച്‌ എത്ര അക്രമം കാട്ടിയാലും ജനങ്ങളുടെ മുന്നില്‍നിന്ന് തട്ടിപ്പ് അധികകാലം മറച്ചുവെയ്ക്കാന്‍ പിണറായി വിജയന് കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിനെ അക്രമങ്ങളിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നൂറ് മോദിമാര്‍ വിചാരിച്ചാലും ജനങ്ങളുടെ മനസില്‍ നിന്ന് കോണ്‍ഗ്രസിനെ പറിച്ചെറിയാനാകില്ലെന്നും അതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രസ്താവനയായി നല്‍കിയിട്ടും കേന്ദ്ര ഏജന്‍സികള്‍ മിണ്ടുന്നില്ലെന്നും ഇത് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള കൂട്ടുകെട്ടാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ അഭിപ്രായം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...