വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍. ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്. പൈലറ്റ് ഇന്‍ഡിഗോ അധികൃതര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിന്റെ വാതില്‍ തുറന്ന ശേഷമാണ് യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ഇത് കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കും.

വാതിലിന് തൊട്ടടുത്താണ് മുഖ്യമന്ത്രിയുണ്ടായിരുന്നതെന്നും കുറച്ച്‌ സെക്കന്‍ഡുകള്‍ മാത്രമാണ് പ്രതിഷേധമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. വിമാനം നിലത്തിറക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ സന്ദേശം നല്‍കി. വാതില്‍ തുറന്നശേഷം മുദ്രാവാക്യം വിളിച്ചതിനാല്‍ ഇത് വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, വിമാനത്താവളത്തിലെ നിയമങ്ങളാവും ബാധകമാവുക. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്യാബിന്‍ ക്രൂ ശാന്തമാക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...