പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂളിലേക്ക് പോകാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ജെ ഡാനിയേലിനാണ് മര്‍ദമനേറ്റത്. പരിക്കേറ്റ് അവശനായ ഉള്ളൂര്‍ സ്വദേശിയായ ഡാനിയേല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് അധികൃതരാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് ഇറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്ന് ഡാനിയേല്‍ മൊഴി നല്‍കി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നും നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ മര്‍ദിച്ചതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...