ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അമ്മയും രണ്ടു കുട്ടികളും വെന്തു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ അമ്മയും രണ്ടു കുട്ടികളും വെന്തു മരിച്ചു. ചെന്നൈയിലെ കരൂര്‍ ജില്ലയില്‍ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (നാല്), ദീക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീടിന് തീപിടിച്ചായിരുന്നു അപകടം.

ഞായറാഴ്ച രാത്രി ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടര്‍ന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് കരുതുന്നത്. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി കതക് തകര്‍ത്ത് വീടിനുള്ളില്‍ കടന്നെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ പൂര്‍ണമായി ചാര്‍ജ് കയറിയതിനുശേഷവും സ്വിച്ച്‌ ഓണായിത്തന്നെ കിടന്നത് പൊട്ടിത്തെറിക്ക് കാരണമായെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുത്തുലക്ഷ്മിയുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ മാസങ്ങളോളമായി ഇവരോടൊപ്പമില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിന് വാങ്ങിയ പണം കൊടുത്തുതീര്‍ക്കാന്‍ കഴിയാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നാണ് സൂചന. മുത്തുലക്ഷ്മിയുടെ അമ്മയും അച്ഛനും ഇവരോടൊപ്പം താമസിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അവരുടെ സ്വന്തം വീട്ടിലേയ്ക്ക് പോയി. എതാനം ആഴ്ചകളായി മുത്തുലക്ഷ്മിയും കുട്ടികളും മാത്രമാണിവിടെ താമസിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെതിരേ പരാതി നൽകിയതിന്റെ പ്രതികാരം ; 8 വയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം

0
മൂവാറ്റുപുഴ : എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ...

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും ; വിശദമായ അന്വേഷണത്തിന് എസ്‌ഐടി

0
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍...