അരൂര്‍ : അരൂര്‍ ക്ഷേത്രം കവലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് സ്മാര്‍ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച അരൂര്‍ അങ്കമാലി ലക്ഷംവീട് കോളനിയില്‍ സുധീറിനെ (36) അരൂര്‍ പോലീസ് പിടികൂടി. കഴിഞ്ഞ മെയ് 15നാണ് കടയുടെ തകര്‍ത്ത് അകത്ത് കയറിയത്. ലോക് ഡൗണ്‍ മൂലം ദിവസങ്ങളോളം കട അടച്ചിട്ടിരിക്കുമ്പോഴായിരുന്നു മോഷണം. ഒന്നര ലക്ഷം രൂപയുടെ ഫോണുകളും ഉപകരണങ്ങളുമാണ് കവര്‍ന്നത്.
വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. പ്രതിയുടെ വീട് പരിശോധിച്ചപ്പോള്‍ നിരവധി ഫോണുകള്‍ കണ്ടെത്തി. ഇതെല്ലാം പോലീസ് പിടിച്ചെടുത്തു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുബ്രഹ്മണ്യെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രതി ആഡംബര ജീവിതം നയിക്കാനാണ് മോഷണ മുതല്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.