യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത്‌ കടന്നു കളഞ്ഞ മോഷ്ടാവ് പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത്‌ കടന്നു കളഞ്ഞ മോഷ്ടാവ് പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കായംകുളം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിയായ യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത് ഓടിപ്പോയ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ ആനിക്കാട്ട് വീട്ടിൽ അബൂബക്കർ മകൻ അബ്ബാസ് എന്നു വിളിക്കുന്ന സൈനുദ്ദീൻ (47) ആണ് പോലീസ് പിടിയിലായത്.

മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതി പറഞ്ഞ അടയാളം വെച്ച് കായംകുളം പോലീസ് സ്റ്റേഷനിലെ മോഷ്ടാക്കളുടെ ഫോട്ടോകൾ കാണിച്ചപ്പോഴാണ് യുവതി സൈനുദീനെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏരുവ ക്ഷേത്രത്തിന് സമീപം നിൽക്കുന്നതായി കണ്ടു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് പരാതിക്കാരിയെ കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വ്യക്തമായത്.

തട്ടിപ്പറിച്ചെടുത്ത മൊബൈൽ ഫോൺ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് വശം ഹൈവേയിലേക്ക് കയറുന്ന കോൺക്രീറ്റ് സ്റ്റെപ്പിന് അടിയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പ്രതിയുമായി അവിടെയെത്തി മൊബൈൽ ഫോൺ കണ്ടെടുക്കുകയായിരുന്നു. കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സൈനുദ്ദീൻ. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, പ്രദീപ്, അരുൺ , ഫിറോസ്, അജിതാ കുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...