Tuesday, May 7, 2024 5:34 pm

യു​ക്രെ​യ്ന്‍ പ്രതിസന്ധി ; ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ത്രി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ത്രി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ക്കും. സം​ഘ​ര്‍​ഷം പ​രി​ഹ​രി​ക്കാ​ന്‍ ഇ​ന്ത്യ ഇ​ട​പെ​ട​ണ​മെ​ന്ന് യു​ക്രെ​യ്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു ഇതിനു പിന്നാലെയാണ് മോദിയുടെ നിര്‍ണായക നീക്കം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​രു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പു​ടി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ന്‍ അം​ബാ​സി​ഡ​ര്‍ ഇ​ഗോ​ര്‍ പൊ​ളീ​ഖ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. നേരത്തെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ദേ​ശ​കാ​ര്യ പ്ര​തി​നി​ധി ജോ​സ​ഫ് ബോ​റേ​ല്‍ ഫോ​ണ്ടെ​ല​സ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു. യു​ക്രെ​യ്നി​ല്‍ യു​ദ്ധം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള സ​ഹ​ക​ര​ണം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ആ​രാ​ഞ്ഞ​ത്.

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി ബോം​ബ് ഷെ​ല്‍​ട്ട​റു​ക​ളി​ല്‍ അ​ഭ​യം തേ​ട​ണ​മെ​ന്ന് യു​ക്രെ​യ്നി​ലുള്ള ഇന്ത്യക്കാര്‍ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സിയുടെ നിര്‍ദ്ദേശം. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പു​തി​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചി​ല​സ്ഥ​ല​ങ്ങ​ളി​ല്‍ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ള്‍ കേ​ള്‍​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​യാം. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്നാ​ല്‍ ഭൂ​ഗ​ര്‍​ഭ മെ​ട്രോ​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ബോം​ബ് ഷെ​ല്‍​ട്ട​റു​ക​ള്‍ ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​രാ​കു​ക- എന്നാണു എം​ബ​സി അറിയിച്ചിരിക്കുന്നത്. യു​ക്രെ​യ്നി​ല്‍‌ ഏ​ക​ദേ​ശം 18,000 ഇ​ന്ത്യ​ക്കാ​രു​ണ്ട് അ​വ​രി​ല്‍ പ​ല​രും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ രാ​വി​ലെ 7:30 ന് ​അ​യ​ച്ച എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം യു​ക്രെ​യ്ന്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​ട​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി ; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി...

തിരുവനന്തപുരത്ത്‌ തരൂർ തോറ്റു തുന്നം പാടും ; രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന്...

0
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന...

മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക്...

0
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി...

14 ജില്ലകളിലും മഴ വരുന്നു ; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5...

0
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക്...