Sunday, May 5, 2024 6:40 am

സ്വവർഗ വിവാഹം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിക്കുന്നതല്ല ; സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവങ് മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗ വിവാഹം എതിരാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടറിയിച്ചു. സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ടു മാത്രം സ്വവർഗ വിവാഹം നിയമപരമാവില്ലെന്ന് കേന്ദ്രം പറഞ്ഞു. സ്വവർഗരതി കുറ്റകരമാണെന്ന് പറയുന്ന സെക്ഷനാണ് 377. ഇത് നേരെത്തെ റദ്ദാക്കിയിരുന്നു.

‌1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നവകേരള ബസ്’ ഗരുഡ പ്രീമിയം എന്ന പേരിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടു ; കന്നിയാത്രയിൽ തന്നെ...

0
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ...

വിഴിഞ്ഞം കോസ്റ്റൽ പോലീസിന് പുതിയ ബോട്ടുജെട്ടി ; ടെൻഡർ ക്ഷണിച്ചു

0
തിരുവനന്തപുരം: ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസിന് പുതിയ ബോട്ടുജെട്ടി...

തിരുവനന്തപുരത്ത് കടലാക്രമണം : ഉയർന്ന തിരമാല റോഡിലേക്ക് കയറി ; വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി....

പ്ര​ധാ​ന​മ​ന്ത്രി ആ​യ ശേ​ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെപ്പ​റ്റി മോ​ദി ഇതുവരെ സം​സാ​രി​ച്ചി​ട്ടി​ല്ല ; വിമർശനവുമായി ഫാ​റൂ​ഖ്...

0
ജ​മ്മു: പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​ന് ശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി മോ​ദി...