മോഡി സർക്കാർ കുത്തകകളെ സഹായിക്കുന്നു ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവ മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിച്ചും എൽ.ഐ.സി, എസ്.ബി ഐ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലെ പണം അദാനി കമ്പനികളിൽ നിക്ഷേപിച്ചും തട്ടിപ്പിന് വഴിയൊരുക്കി കുത്തകകളെ എല്ലാ തരത്തിലും സഹായിക്കുന്ന സമീപനമാണ് നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധന, അദാനിയുടെ സാമ്പത്തിക തട്ടിപ്പ് എന്നിവക്കെതിരെ കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വകയാർ എസ്.ബി.ഐ ബ്രാഞ്ചിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ എല്ലാ രംഗത്തും പരാജയമാണ്. തൊഴിലില്ലാമ ,ദാരി ദ്ര്യം, കർഷക ആത്മഹത്യ എന്നിവ മുമ്പൊരിക്കലുമില്ലാത്തവിധം വർദ്ധിച്ചിരിക്കുകയാണ്. ഇതൊന്നും പരിഹരിക്കാതെ കോർപ്പറേറ്റുകളെ സഹായിക്കുന്ന സർക്കാർ ഇൻഡ്യയിലെ ജനങ്ങളോട് കണക്ക് പറയേണ്ടിവരുമെന്ന് എം.പി പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.സി ഭാരവാഹികളായ റോബിൻ പീറ്റർ , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, മാത്യു ചെറിയാൻ,എസ്.വി പ്രസന്നകുമാർ, എം.വി ഫിലിപ്പ്, മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലിബ്, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ജോസ് പനച്ചക്കൽ, കോശി ജോർജ്ജ്, അനീഷ് ഗോപിനാഥ്, മനോജ് മുറിഞ്ഞ കൽ, ശോഭനാ സദാ നന്ദൻ എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...