അത്തിക്കയത്ത് യാത്രാക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമമാണ് അത്തിക്കയം. യാത്രക്ലേശം രൂഷമായ ഈ കൊച്ചു ഗ്രാമത്തിൽ കൂടി ദീർഘദൂര ബസ് സർവീസുകൾ ഇല്ലാത്തതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. എരുമേലിയിൽ നിന്ന് ആരംഭിച്ച് വെച്ചൂച്ചിറ, മടന്തമൺ, അത്തിക്കയം, റാന്നി, പത്തനംതിട്ട വഴി തിരുവനന്തപുരത്തിന് ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന് വളരെ കാലം മുൻപേ നിവേദനം മുഖേനയും നേരിട്ടും അപേക്ഷ കൊടുത്തിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കൂടാതെ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലേക്ക് മടന്തമൺ-അത്തിക്കയം വഴി ബസ് സർവീസ് ഇല്ല. റോഡുകൾ ഉന്നത നിലവാരത്തിൽ ആയിട്ടും എന്തുകൊണ്ടാണ് അത്തിക്കയം എന്ന മലയോര ഗ്രാമത്തിനോട് ഈ അവഗണന കാണിക്കുന്നതെന്ന് ഇവിടുത്തെ ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നു. എത്രെയും വേഗത്തിൽ ഈ കാര്യത്തിൽ തുടർ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...