മോദി സര്‍ക്കാര്‍ ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്നു : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതായി ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്‍റുമാര്‍, ബൂത്ത് ലെവല്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്കായി നടത്തിന്ന ഏകദിന ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം മൈലപ്ര സാംസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനില്‍ക്കുന്ന സഹിഷ്ണുതാ പാരമ്പര്യവും മതേതര മൂല്യങ്ങളും ഇല്ലാതാക്കുവാനും ചരിത്രം വളച്ചൊടിച്ച് സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇന്‍ഡ്യയുടെ നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കുവാന്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം അനിവാര്യമാണെന്നും അതിനായി പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും ആന്‍റോ ആന്‍റണി അഭ്യര്‍ത്ഥിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടെൂര്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എം.ജി കണ്ണന്‍, ബി. ഉണ്ണികൃഷ്ണന്‍, ജി. രഘുനാഥ്, എം.സി ഷെറീഫ്, സിന്ധു അനില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ, ജെറി മാത്യു സാം, കെ. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി അക്കാദമിക് വിദഗ്ദ സമിതി അംഗം പ്രദീപ് താമരക്കുടി ശില്പശാലയില്‍ ക്ലാസുകള്‍ നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...