മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ; പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പോതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ സാധിക്കൂ. ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത നിർമ്മാതാവ്, വിതരണക്കാരൻ കയറ്റുമതിക്കാരൻ എന്നിവ‍‍ർക്കുണ്ട്.

നിലവിൽ ഹലാൽ സ‍‍ർട്ടിഫിക്കറ്റ് നൽകുന്ന സമിതികൾക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി നൽകിയിട്ടുണ്ട്. പുറത്തിറക്കിയ വിജ്ഞാപനത്തിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള മാംസവും മാംസ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) കരട് മാർഗ്ഗനിർദ്ദേശങ്ങൾ സ‍‍ർക്കാരിന് സമ‍ർപ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...