32.4 C
Pathanāmthitta
Friday, December 3, 2021 3:00 pm
Advertismentspot_img

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വത്തിക്കാന്‍ : ചരിത്രത്തില്‍ ഇടംപിടിക്കുന്ന ദിനത്തിനാണ് ഇനി ഇന്ത്യയും കൊച്ചു കേരളവും കതോര്‍ക്കുക. ഇന്ന് ഒന്നേകാള്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കാലങ്ങളായി ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യമായിരുന്നു പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുക എന്നത്. ഇതിനാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

എന്നാണ് പോപ്പ് ഇന്ത്യ സന്ദര്‍ശിക്കുക എന്നാണുള്ള തീയ്യതി വത്തിക്കാന്‍ തീരുമാനിക്കും. കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് ഉണ്ടാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഫ്രാന്‍സിസ് പാപ്പ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇതടക്കമുള്ള തീരുമാനം പിന്നീട് ഉണ്ടാകും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യന്‍ കത്തോലിക്കാ സഭയും സ്വാഗതം ചെയ്യുന്നത്. ഇത് കത്തോലിക്കാ സമൂഹത്തിനെ ഒരുപരിധി വരെ കാവിയുടെ കീഴില്‍ അണിനിരത്താന്‍ സാധിച്ചക്കും.

2000ല്‍ അടല്‍ ബിഹാരി വാജ്പേയ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്റാള്‍ എന്നീ പ്രധാനമന്ത്രിമാര്‍ ആണ് ഇതിനു മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. ഇരുവരും ചര്‍ച്ച ചെയ്ത വിഷയങ്ങളെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് മാര്‍പാപ്പയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

ഇന്ത്യയില്‍ കോവിഡ് രൂക്ഷമായിരുന്ന സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് സൗഖ്യം നേര്‍ന്നുകൊണ്ട് മാര്‍പാപ്പ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചിരുന്നു. കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യ ഏകദേശം കരകയറുന്ന അവസരത്തിലാണ് മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെയാണ് ചര്‍ച്ച പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഗോവയില്‍ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ മാര്‍പാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാകുന്നു. കേരളത്തില്‍ അടക്കം ക്രൈസ്തവ സഭയുമായി അടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും. ഇതിനിടെയാണ് പോപ്പ് ഇന്ത്യയിലേക്ക് എത്തുമെന്നതും ശ്രദ്ധേയമാകുന്നത്.

പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്ന് മടങ്ങി. നേരത്തെ മോദിയുടെ ഇറ്റലിയിലേക്കുള്ള വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തം ചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യന്‍ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തി ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്ബത്തിക പുനരുജ്ജീവനം, അഫ്ഗാന്‍ പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗ്ലാസ്ഗോയില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular