ഡല്‍ഹി: ഉത്സവാഘോഷങ്ങള്‍ക്കിടെ കോവിഡിന് എതിരായ ജാഗ്രത ഒട്ടും കുറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍പ്പെടുത്തിയത്.
മുന്‍ വര്‍ഷങ്ങളിലെ ദുര്‍ഗ പൂജയിലും ദസറയിലും നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളോടെ വേണം ഇതെല്ലാമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.