ചൈനയ്ക്ക് പകരം ഇന്ത്യയെ ലോകത്തിന്‍റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചൈനയ്ക്ക് പകരം ഇന്ത്യയെ ലോകത്തിന്‍റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഐ ഫോണിന്‍റെ കയറ്റുമതി ഏപ്രില്‍ മുതലുള്ള അഞ്ച് മാസങ്ങളില്‍ 100 കോടിയില്‍ അധികമായി. ഇതോടെ ഇന്ത്യ ഇലക്‌ട്രോണിക്സ് ഉല്‍പാദനരംഗത്ത് ഒരു ശക്തിയായി വളര്‍ന്നുവരാനുള്ള ശ്രമത്തില്‍ പുരോഗതി കൈവരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഇലക്‌ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പരിശ്രമങ്ങളും സഹായകമായിട്ടുണ്ട്.

യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകളുടെ കയറ്റുമതി 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 250കോടി ഡോളര്‍ ആയി ഉയരും. ഇത് 2022 മാര്‍ച്ച്‌ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 130 കോടി ഡോളറിന്‍റെ ഇരട്ടിയാകും.

ഇപ്പോള്‍ ഐഫോണ്‍ ഉല്‍പാദനത്തിന്‍റെ ചെറിയൊരു പങ്ക് മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. ഇന്ത്യയെ ചൈനയ്ക്ക് പകരമുള്ള ലോകത്തിന്‍റെ ഫാക്ടറിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത് ചൈനയിലാണ്. എന്നാല്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്‍റെ യുഎസ് വിരുദ്ധ നിലപാട് കാരണമാണ് ആപ്പിള്‍ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ വേണമെന്ന് ആലോചിച്ചത്. ഈ അവസരം മോദിയുടെ നേതഡത്വത്തിലുള്ള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...