അപ്രതീക്ഷിതമായി യുവതിയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

അയോധ്യ: അയോധ്യ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എൽപിജി ലഭിക്കുന്ന യുവതിയുടെ വീട്ടിലേക്കാണു മോദി കടന്നു ചെല്ലുകയും ചായ കുടിക്കുകയും ചെയ്തത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി നിരവധി പദ്ധതികൾ  ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി എത്തിയത്. നരേന്ദ്ര മോദിയാണ് വീട്ടിലേക്കു വരുന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര പറഞ്ഞു. ‘‘മോദി എത്തുന്നതിന് ഒരു മണിക്കൂർ മുൻപ്, ഒരു രാഷ്ട്രീയ നേതാവ് വരുന്നു എന്ന വിവരം മാത്രമാണു ലഭിച്ചത്. അദ്ദേഹം വരികയും കുടുംബാംഗങ്ങളോടു സംസാരിക്കുകയും ചെയ്തു. ഉജ്ജ്വല പദ്ധതിയുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. തുടർന്ന് എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും പരിപ്പും പച്ചക്കറിയും ചായയുമാണുള്ളതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചായ നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ വീട് ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മീരയും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഇവരെ രാമക്ഷേത്ര ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുമുണ്ട്. പുനരുദ്ധാരണം ചെയ്ത അയോധ്യ റെയിൽവെ സ്റ്റേഷൻ രണ്ട് അമൃത് ഭാരതും ആറ് വന്ദേ ഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിൽനിന്ന് തിരിച്ചു പോകുന്നതിനിടെയാണ് മോദി മീരയുടെ വീട്ടിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...