Monday, May 6, 2024 3:18 am

മൊഫിയയുടെ ആത്മഹത്യ ; നിക്കാഹി‍ന്‍റെ ചിത്രങ്ങളും വിഡിയോയും പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

ആലുവ : നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നിക്കാഹി‍ന്‍റെ ചിത്രങ്ങളും വിഡിയോയും അന്വേഷണ സംഘം പരിശോധിക്കും. അതിനായി അവ ഹാജരാക്കാന്‍ ഫോട്ടോഗ്രാഫറോടും വീഡിയോഗ്രാഫറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കോതമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് തെളിവെടുപ്പിനായി ബുധനാഴ്ച വീട്ടിലെത്തിച്ചത്.

കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കഴിഞ്ഞ ദിവസമാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഇവരെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നൽകിയത്. മൂന്ന് ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. ഭര്‍ത്താവി‍ന്‍റെ വീട്, മൊഫിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന വീട്ടിലെ മുറികള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വീടിന്റെയും മുറികളുടെയും മഹസര്‍ തയാറാക്കി. കോതമംഗലത്തു നിന്ന് തിരികെ എത്തിച്ച ശേഷം പോലീസ് മൂവരെയും ചോദ്യം ചെയ്തു. മൊഫിയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളും എടുക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...