എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് ; റോസ് ക്രിസ്റ്റിയെ നേരിട്ട് വിളിച്ച് മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

ആരോഗ്യ സർവകലാശാല  എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റി റോസിനെ നേരിട്ട് വിളിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍.  പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം ചോദിച്ച താരം റോസ് ക്രിസ്റ്റി റോസിന് ആശംസകളും അറിയിച്ചു. റാങ്ക് നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി റോസ്. മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാലേട്ടന്‍ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്.

പാലക്കാട് ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിയാണ് ഒന്നാംറാങ്ക് നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016 ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും ഒക്കെചേര്‍ന്നാണ് റോസിനെ പഠിപ്പിച്ചത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...