ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഒസ്മാനിയ സർവകലാശാല അധ്യാപകൻ സി. കാസിമിനെയാണ് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ വീട്ടിൽ ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മാവോയിസ്റ്റ് നേതാക്കളുമായി കാസിം നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പോലീസ് നടപടിക്കെതിരെയും അറസ്റ്റിനെതിരെയും പ്രതിഷേധവുമായി വിദ്യാർഥികളും മുതിർന്ന സിപിഐ നേതാവ് നാരായണയും രംഗത്തെത്തി.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഹൈദരാബാദ് ഒസ്മാനിയ സർവകലാശാല അധ്യാപകൻ സി. കാസിമിനെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment