മെഡിക്കൽ കോളേജിൽ യുവതിക്ക് പീഡനം ; നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. കേസിലെ പ്രതി ശശീന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.മെഡിക്കൽ കോളേജ് പീഡനത്തിൽ ഇരക്കനുകൂലമായി നിലപാടെടുത്ത നഴ്‌സിനെ ഭരണാനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സൂപ്രണ്ടിന് നൽകിയ പരാതി അന്വേഷിച്ച സമിതിക്ക് മുന്നിൽ മറ്റ് പരാതികൾ കൂടി വന്നു. ആരോപണം വ്യാജമാണെന്നായിരുന്നു എൻ.ജി.ഒ യൂണിയന്റെ പരാതി.

ഭീഷണിപ്പെടുത്തിയവർക്കെതിരെ പരാതി നൽകിയ എല്ലാവരുടെയും മൊഴി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി. അതിന് ശേഷം വിശദ റിപ്പോർട്ട് പ്രിൻസിപ്പാളിന് സമർപ്പിച്ചു. നഴ്‌സിംഗ് ഓഫീസർ വ്യാജ പരാതി നൽകിയെന്നാരോപിച്ച് ഇടതുപക്ഷ യൂണിയനുകൾ മാർച്ച് നടത്തി. കേസിലെ പ്രതി ശശിന്ദ്രനെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി പൊലീസ് മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടത്തി. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച ആറു ജീവനക്കാർ ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി...

പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒരുരൂപ വാങ്ങിയെന്നു തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും കെ...

0
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...

പിണറായിയുടെ വിശ്വസ്തന്റെ സ്ഥലംമാറ്റ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം...

പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ; അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക...