കുന്ദമംഗലം പതിമംഗലത്ത് സമീപത്തെ വീടുകളില്‍ നടന്ന കവര്‍ച്ചയില്‍ പണവും സ്വര്‍ണവും നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് സമീപത്തെ വീടുകളില്‍ നടന്ന കവര്‍ച്ചയില്‍ പണവും സ്വര്‍ണവും നഷ്ടമായി. 1,92,000 രൂപയും സ്വര്‍ണവുമാണ് നഷ്ടമായത്. ചുലാംവയല്‍ അമ്പലപറമ്പില്‍ സാത്താറിന്റെ വീട്ടിലും സമീപത്തെ ഉമ്മറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഇതിനടുത്തു തന്നെയുള്ള ഫാരിസിന്റെ വീട്ടില്‍ മോഷണ ശ്രമവുമുണ്ടായി. സത്താറിന്റെ വീട്ടില്‍ നിന്നും 1,90,000 രൂപയും സ്വര്‍ണ്ണവും ഉമ്മറിന്റെ വീട്ടില്‍ നിന്നും 2000 രൂപയും ഒരു സ്വര്‍ണ വളയുമാണ് നഷ്ടമായത്.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സത്താറിന്റെ വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടില്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിദഗ്ദമായി പണവും സ്വര്‍ണ്ണവുമായി കടന്ന് കളയുകയിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...