തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്ക് സഹായ വിതരണം നടത്തി. കാന്‍സര്‍ രോഗികള്‍ക്ക് വര്‍ഷങ്ങളായി ആശ്വാസവും സഹായവുമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം തണല്‍ വീട് എന്ന സ്ഥാപനത്തിലും ഉള്ളൂര്‍ എടയറന്മുള ട്രെസ്റ്റിലും ഡബ്ള്യു എം സി ട്രിവാന്‍ഡ്രം ചാപ്റ്റര്‍ നു വേണ്ടി ഗ്ലോബല്‍ ട്രഷര്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ എന്നിവര്‍ സാമ്പത്തിക സഹായ വിതരണം നിര്‍വഹിച്ചു.
സമീപം ചാപ്റ്റര്‍ പ്രസിഡന്റ് മോളി സ്റ്റാന്‍ലി, സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്‍, ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ഷിബു രഘുനാഥ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷാജി മാത്യു, ഗ്ലോബല്‍ മീഡിയ ചെയര്‍മാന്‍ കെ വിജയചന്ദ്രന്‍, രാജന്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





























