കെ ​റെ​യി​ല്‍ കു​റ്റി സ്ഥാ​പി​ച്ച ഭൂ​മി ​ഈടാ​യി സ്വീ​ക​രി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് നി​യ​മ ത​ട​സ​​മി​ല്ലെ​ന്ന് മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കെ ​റെ​യി​ല്‍ കു​റ്റി സ്ഥാ​പി​ച്ച ഭൂ​മി വാ​യ്പ​യ്ക്ക് ഈ​ടാ​യി സ്വീ​ക​രി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് നി​യ​മ ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍.​ വാ​സ​വ​ന്‍. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​നാ​യി ക​ല്ലി​ട്ട ഭൂ​മി വാ​യ്പ​ക​യ്ക്ക് ബാ​ങ്ക് സ്വീ​ക​രി​ക്കാ​തി​രു​ന്ന ര​ണ്ടു സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്നും ര​ണ്ടു സം​ഘ​ങ്ങ​ളെ​യും നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളി​ല്‍ ഒ​ന്നാ​ണ് സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം. അ​തി​നാ​യാ​ണ് ഭൂ​മി​യി​ല്‍ ക​ല്ലി​ട്ട​ത്. ഇ​ത് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണെ​ന്ന ത​ര​ത്തി​ല്‍ പ​ല​യി​ട​ത്തും പ്ര​ച​ര​ണ​മു​ണ്ടാ​യി. അ​താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണം. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ ഇ​നി​യും നി​ര​വ​ധി ക​ട​മ്പ​ക​ള്‍ ക​ട​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് നാ​ലി​ര​ട്ടി വി​ല സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

അ​തി​നാ​ല്‍ വാ​യ്പ ന​ല്‍​കു​ന്ന തു​ക ബാ​ങ്കു​ക​ള്‍​ക്ക് തി​രി​ച്ച​ട​യ്ക്കാ​ന്‍ ഉ​ട​മ​ക​ള്‍​ക്ക് സാ​ധി​ക്കും. സ​ര്‍​ക്കാ​ര്‍ ക​ല്ലി​ട്ട ഭൂ​മി ഈ​ടാ​യി വാ​ങ്ങി​യാ​ല്‍ ബാ​ങ്കു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ഉ​റ​പ്പ് ല​ഭി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ല്ലി​ട്ട ഭൂ​മി ഈ​ടാ​യി ന​ല്‍​കി​യാ​ല്‍ നി​ര​സി​ക്ക​രു​തെ​ന്ന നി​ര്‍​ദ്ദേ​ശം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...