പുലർച്ചെ മോഷണത്തിനിറങ്ങി, വീട്ടുകാർ ഉണർന്നപ്പോൾ ഓടി ; കൊച്ചിയിൽ കള്ളൻ ചെന്നുചാടിയത് പോലീസിന്റെ മുന്നിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പകൽ ഹാർബറിലെ ജോലിക്കാരൻ. രാത്രിയായാൽ മോഷണം. തോപ്പുംപടിയിൽ താമസമാക്കി മോഷണത്തിനിറങ്ങിയ കള്ളൻ കഴിഞ്ഞ ദിവസം ചെന്നുചാടിയത് പോലീസിന്റെ മുന്നിൽ. തമിഴ്‌നാട് ശിവപ്പെട്ടി ഒന്നാം തെരുവിൽ കറുപ്പസ്വാമിയെ പോലീസ് കൊച്ചിയിൽ പിടികൂടി. തോപ്പുംപടി ആർഡി കോളനിയിലെ രാജേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രതി മോഷ്ടിക്കാനിറങ്ങിയത്. എന്നാൽ മോഷണത്തിനിടെ വീട്ടുകാർ ഉണർന്നതോടെ കള്ളൻ ജീവനും കൊണ്ടോടി.

പോകുന്ന പോക്കിൽ ചിട്ടിയടക്കാൻ രാജേഷും കുടുംബവും അലമാരയിൽ സൂക്ഷിച്ചിരുന്ന 2300 രൂപയും ഇയാൾ കൈയ്യിലെടുത്തു. എന്നാൽ കറുപ്പസ്വാമി ഓടി നിന്നത് രാത്രി പട്രോളിംഗിനിറങ്ങിയ തോപ്പുംപടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മുന്നിലായിരുന്നു. സംശയം തോന്നി ഇയാളെ തടഞ്ഞുനിർത്തി പോലീസുകാർക്ക് അധികം വൈകാതെ തന്നെ മോഷണ വിവരം അറിയാനായി. തമിഴ്നാട്ടിലെ അവിയാനിപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബാറ്ററി മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന് പിന്നീട് വിശദമായ അന്വേഷണത്തിൽ വ്യക്തമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; പിടിയിലായ ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ ; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ...

0
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....