എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഒഡീഷയിലെ താമാണ്ടോ എന്ന സ്ഥലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. കോളേജിലെ വനിത അക്കൗണ്ടന്റായ പായല്‍ മഹോത്ര, കാമുകന്‍ ബികാസ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പായലാണ് കോളേജില്‍ തട്ടിപ്പ് നടത്തിയത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടിയായ ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ടത്തിനായാണ് ഇത്രയധികം പണത്തിന്റെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ ഇരുവരും സംസ്ഥാനം വിടുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ബികാസിനെ ജാര്‍ഖണ്ഡില്‍ നിന്നാണ് പിടികൂടിയത്.

മുഖ്യപ്രതിയായ പായല്‍ കഴിഞ്ഞ ഏപ്രില്‍ 29 ന് പിടിയിലായിരുന്നു. തട്ടിയെടുത്ത പണത്തില്‍ 50 ലക്ഷത്തോളം രൂപ ബികാസ് ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി ചിലവാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫീസ് കുട്ടികളില്‍ നിന്ന് വാങ്ങി കോളേജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് പായലിന്റെ ജോലിയായിരുന്നു. പലപ്പോഴായി കുട്ടികള്‍ നല്‍കുന്ന ഫീസ് മുഴുവനും അക്കൗണ്ടിലിടാതെ ബികാസിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പായല്‍ ചെയ്തിരുന്നത്. കോളേജ് വരുമാനത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ട് പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും കള്ളിവെളിച്ചെത്തായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...