വിവാഹ വാഗ്ദാനം നല്‍കി മലയാളി യുവതിയുടെ 22 ലക്ഷം തട്ടി ; ത്രിപുര സ്വദേശികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി മലയാളി യുവതിയുടെ 22 ലക്ഷം തട്ടിയ ത്രിപുര സ്വദേശികള്‍ അറസ്റ്റില്‍. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. കുമാര്‍ ജമാത്യ (36), സൂരജ് ദബര്‍ണ (27), സജിത് ജമാത്യ (40) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സൈബര്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ആണിവര്‍ കബളിപ്പിച്ച് പണം തട്ടിയത്.

യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് യു.എന്‍ മിഷനില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്ദാനം. വിശ്വാസത്തിനായി ചിത്രവും വാട്‌സ് ആപ് നമ്പറും നല്‍കി. തുടര്‍ന്ന് വാട്‌സ് ആപിലൂടെ സന്ദേശങ്ങള്‍ അയച്ചു. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനെന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി യുവതിയില്‍നിന്ന് പണം തട്ടിയത്. തുടര്‍ച്ചയായി പണമാവശ്യപ്പെട്ടതോടെ കഴിഞ്ഞ മേയില്‍ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പണമയച്ചുനല്‍കിയ അക്കൗണ്ട് ത്രിപുരയിലാണെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് ഉടമകളെ അന്വേഷിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അറസ്റ്റിലായ പ്രതികളെ അഗര്‍ത്തലയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരത്ത് എത്തിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി...

നാട് ഭീതിയിലിരിക്കെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി സമയം ചെലവഴിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി :...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍...

ബാഗിൽ വസ്ത്രങ്ങൾക്കുള്ളിൽ 37 കിലോ കഞ്ചാവ് ; രണ്ട് പേർ പിടിയിൽ

0
കൊച്ചി: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി....

പെറുവിൽ വിമാനം തകർന്നുവീണ് വിദേശ വിനോദസഞ്ചാരികളടക്കം 13 പേർ മരിച്ചു

0
ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. പെറുവിലെ വിഖ്യാതമായ നസ്ക...