പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്; പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിലാണ് പടയൊരുക്കം നടക്കുന്നത. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് മാറ്റത്തിന്റെ ഭാഗമായി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ആക്ഷേപം. എ ഗ്രൂപ്പ് വിട്ട് കെസി വേണുഗോപാല്‍ പക്ഷത്തേക്കുള്ള ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് മാറ്റ പ്രഖ്യാപനമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം. എ ഗ്രൂപ്പുകാരനായിരുന്ന ഷാഫിയുടെ സ്വന്തം ജില്ലയില്‍ സമ്മേളനം നടക്കുമ്പോള്‍ ബോര്‍ഡുകളില്‍പ്പോലും ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ പോലും ഒഴിവാക്കി.

കെ സി വേണുഗോപാല്‍ ജില്ലയിലെത്തുന്നതിന് തൊട്ടു മുമ്പ് കെപിസിസി സെക്രട്ടറി സി ചന്ദ്രന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എ ഗ്രൂപ്പിലെ ഷാഫിയ്ക്കൊപ്പം നില്‍ക്കുന്ന ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസിലെ 24 ജില്ലാ ഭാരവാഹികളെ നേരത്തെ പുറത്താക്കിയിരുന്നു. ഷാഫി വിരുദ്ധരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ക്കെതിരെയുള്ള നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

0
ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ...

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവ്...

0
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ...

വയനാട് ലക്കിടിയിൽ പെയ്തത് അതിതീവ്രമഴ ; യാത്രാ നിയന്ത്രണങ്ങൾ തുടരുന്നു

0
കല്പറ്റ: ശനിയാഴ്ച വയനാട് ലക്കിടിയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴ. കഴിഞ്ഞദിവസം മാത്രം ലക്കിടിയിൽ...