കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ബഘേൽ 508 കോടി കൈപ്പറ്റി, ഇ.ഡി. കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റായ്‍പുർ: മഹാദേവ് വാതുവെപ്പ് ആപ്പ് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അനുബന്ധകുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആപ്പിന്റെ ഉടമകളിൽനിന്ന് ഛത്തീസ്ഗഢ്‌ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേൽ 508 കോടി രൂപ കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ടെന്ന് വിശ്വസ്തകേന്ദ്രങ്ങൾ വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ബഘേലിനെതിരേ വൈകാതെ സമൻസ് അയക്കുമെന്ന് ഇ.ഡി. അഭിഭാഷകൻ സൗരഭ് പാണ്ഡെ വ്യക്തമാക്കി.

റായ്‍പുരിലെ പ്രത്യേക കോടതിയിലാണ് ജനുവരി ഒന്നിന് അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം സമർപ്പിച്ചത്. ശുഭം സോണി, അമിത് കുമാർ അഗർവാൾ, രോഹിത് ഗുലാത്തി, ഭീംസിങ്, അസീം ദാസ് എന്നിവർക്കെതിരേയാണ് കുറ്റപത്രം. ഇ.ഡി. അറസ്റ്റുചെയ്ത അസീംദാസ് മഹാദേവ് ആപ്പ് ഉടമകൾതന്നെ ഭൂപേഷ് ബഘേലിന് പണം കൈമാറാൻ അയച്ചതാണെന്നാണ് ആരോപിച്ചത്. പിന്നീടിയാൾ അതു നിഷേധിച്ചെങ്കിലും വീണ്ടും മനസ്സുമാറി. കടുത്ത സമ്മർദംമൂലമാണ് മൊഴിമാറ്റിയതെന്നും ഇപ്പോൾ ആദ്യം പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ഇ. ഡി. കോടതിയെ അറിയിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...