വായ്പ വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ കബളിപ്പിച്ചു : മഹിളാ മോര്‍ച്ച നേതാവിനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തലശേരി : വായ്പ വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ കബളിപ്പിച്ച മഹിളാ മോര്‍ച്ച നേതാവിനെ പുറത്താക്കി. മോര്‍ച്ച കൂത്തുപറമ്പ്  മണ്ഡലം സെക്രട്ടറി പാലക്കൂലിലെ മനീഷയെയാണ് തല്‍സ്ഥാനത്തു നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്തത്. ബിജെപി മണ്ഡലം കമ്മിറ്റി നിയോഗിച്ച നാലംഗ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടു പരിഗണിച്ചാണ്  നടപടി.

രാജേഷ് കൊച്ചിയങ്ങാടി, എം.രത്നാകരന്‍, സി.സുജാത, ഇ.പി ബിജു തുടങ്ങിയവരാണ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മഹിളാമോര്‍ച്ചാ നേതാവിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചത്. അന്വേഷണത്തില്‍ ഇവര്‍ നടത്തിയ ക്രമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളും ഇല്ലാത്ത ബാങ്ക് വായ്പകള്‍ വാഗ്ദ്ധാനം ചെയ്തു കൊണ്ടു പണം വാങ്ങിയതായും കണ്ടെത്തി.

ചിലര്‍ക്ക് മാസങ്ങള്‍ക്കു മുമ്പ് വാങ്ങിയ പണം തിരിച്ചു നല്‍കി പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പാനൂരില്‍ പാര്‍ട്ടി ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ബിജെപി ജില്ലാ അധ്യക്ഷന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...