പുഴയില്‍ വീണു കാണാതായ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം : പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പണ്ടക്കണ്ടി പുഴയിലെ ഒഴുക്കില്‍ വീണു കാണാതായ ഇരിക്കൂര്‍ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ കൃഷിവകുപ്പ് ഓഫിസ് അസിസ്റ്റാന്റായ കരിമ്പണ്ടക്കണ്ടിയില്‍ മല്ലിശേരി അനില്‍ കുമാറിന്റെ മൃതദേഹമാണ് രണ്ടു ദിവസമായി നടത്തിയ തെരച്ചിലിനിടെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വെമ്പുവ പാലത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

അപകടം നടന്ന പാലത്തില്‍ നിന്നും രണ്ടു കിലോമീറ്ററിലധികം അകലെനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കഴിഞ്ഞ പന്ത്രണ്ടിന് രാത്രി എട്ടുമണിയോടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന അനില്‍ കുമാര്‍ പണിപൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റു പാലത്തിനു സമീപമുള്ള മുളപ്പാലം കടക്കവേ കാല്‍ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു.

ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തിയത്. 13ന് അനില്‍ കുമാറിന്റെ പണവും രേഖകളുമടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു. മുപ്പത്തിനാലുവയസുകാരനായ അനില്‍ കുമാറിന്റെ ദുരന്തം നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. മലയോരത്ത് അതിശക്തമായി പെയ്ത മഴയില്‍ കുത്തിയൊലിച്ചാണ് പുഴ ഒഴുകിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...