മോന്‍സന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലിന് എല്ലാം അറിയാമെന്ന് ഡ്രൈവര്‍ അജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുരാവസ്തു ശേഖരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി മോന്‍സന്റെ ഡ്രൈവര്‍ അജി. മോന്‍സന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അനിതാ പുല്ലയിലിന് എല്ലാം അറിയാമെന്നാണ് മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുടെ പുതിയ വെളിപ്പെടുത്തല്‍. മോന്‍സന്റെ കൈയിലുള്ളത് മുഴുവന്‍ തട്ടിപ്പ് സാധനങ്ങളാണെന്നും മോന്‍സന്റെ മുന്‍ മാനേജര്‍ എല്ലാം അനിതയോട് പറഞ്ഞിട്ടുണ്ടെന്നും ഡ്രൈവര്‍ അജി വെളുപ്പെടുത്തി.

തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം തുടരുകയായിരുന്നുവെന്നും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായിരുന്നുവെന്നുമാണ് അജി പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍ അനിത ഒരാഴ്ച തങ്ങിയിരുന്നുവെന്നും പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളുടെ ഓഫീസ് ആയി മോന്‍സന്റെ മ്യൂസിയം പ്രവര്‍ത്തിച്ചുവെന്നും പറയുന്നു.

മോന്‍സന് വിദേശമലയാളികളെ പരിചയപ്പെടുത്തി നല്‍കിയത് അനിത പുല്ലയിലാണ്. മോന്‍സനുമായി പിണങ്ങിയതിന് ശേഷം അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മില്‍ നടത്തിയ ചാറ്റ് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലയില്‍ മുമ്പ്  പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ അത് പോലീസിനെ അറിയിച്ചെന്നും അനിത അവകാശപ്പെട്ടിരുന്നുവെന്നും പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നുമാണ് അനിത അന്ന് പറഞ്ഞത്.

മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് അനിതാ പുല്ലയില്‍ പറഞ്ഞിരുന്നു. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസിന്റെ ശരിയായ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണെന്നും മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ടെന്നും ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണെന്നും അനിത പറഞ്ഞു. ഒരു രൂപയുടെ ചതിപോലും താന്‍ ആരോടും ചെയ്തിട്ടില്ലെന്നും അനിത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...