Thursday, March 28, 2024 9:12 pm

ചാറ്റ് ബാക്കപ്പുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന അപ്ഡേഷനുമായി വാട്സ്ആപ്പ്. ചാറ്റ്​ ബാക്കപ്പുകൾക്ക്​ എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ്​ ടെക്​ ഭീമൻമാർ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ്, ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത്​ വേഗത്തിലാകും.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ മാസം ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ഈ സുരക്ഷ ഫീച്ചറിനെക്കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു. വാട്​സ്​ആപ്പ്​ സന്ദേശങ്ങൾ നിലവിൽ എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​റ്റഡ്​ ആണ്. അതായത് സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ അത്​ കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്​​. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലല്ലാതെ വാട്​സ്​ആപ്പിന്റെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല. എന്നാല്‍ ചാറ്റ്​ ക്ലൗഡിലേക്ക്​ അപ്​ലോഡ്​ ചെയ്യുമ്പോൾ അവ എൻക്രിപ്​റ്റഡായിരിക്കില്ല. അതായത് വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലാണ്​. വാട്സ്ആപ്പ് ബാക്കപ്പുകൾ ക്ലൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത.

പാസ്​വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക്​ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇതോടെ വാട്​സ്​ആപ്പ്​ ബാക്കപ്പുകൾ നിങ്ങൾക്ക്​ മാത്രമാകും കൈകാര്യം ചെയ്യാനാകുക. എൻക്രിപ്​ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ്​ അൺലോക്ക്​ ചെയ്യാൻ സാധിക്കില്ല. വാട്സ്ആപ്പ് സെറ്റിങ്‌സ് – ചാറ്റുകൾ – ചാറ്റ് ബാക്കപ്പ്- എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ചാല്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. ഉപയോക്താക്കൾക്ക് അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റ്​ ചെയ്‌ത ബാക്കപ്പിനായി ഒരു പാസ്‌വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ സൃഷ്ടിക്കാന്‍ കഴിയും. ലോകത്ത്​ മറ്റൊരു മെസേജിങ്​ സർവീസും ഇത്തരത്തിൽ ഒരു സൗകര്യം നൽകുന്നില്ലെ്നാണ് വാട്സ്ആപ്പിന്റെ അവകാശവാദം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരീക്ഷയ്ക്കിടെ ഉത്തരം കാണിച്ചുകൊടുത്തില്ല ; വിദ്യാർത്ഥിയെ സഹപാഠികൾ കുത്തി പരുക്കേൽപ്പിച്ചു

0
പുനെ: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ഉത്തരം കാണിച്ചുതരാൻ വിസമ്മതിച്ചുവെന്ന് പറ‍ഞ്ഞ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍...

കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ഏജൻസികളെ വിട്ട് ദ്രോഹിക്കുന്നു: മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ വഴിവിട്ട ഇടപാടുകൾ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ അന്വേഷണ...

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട്...

തെരഞ്ഞെടുപ്പ് : രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് എംസിഎംസിയുടെ അനുമതി നേടണം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം നിലനില്‍ക്കെ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും...