Sunday, April 28, 2024 6:15 am

ദുര്‍ഗാപൂജ പന്തലുകളിലെ അക്രമത്തിനെതിരെ ശക്തമായ നടപടി ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ചിലയിടങ്ങളില്‍ ദുര്‍ഗാ പൂജാ വേദികള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമാണ് ഹിന്ദു ക്ഷേത്രങ്ങളിലെ ദുര്‍ഗാപൂജ വേദികളില്‍ അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും നീതി നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. അക്രമികളെ വേട്ടയാടി പിടിച്ച് ശിക്ഷിക്കുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.

ധാക്കയിലെ ധാക്കേശ്വരി നാഷണല്‍ ടെമ്പിളിലെ ദുര്‍ഗാ പൂജയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അക്രമ സംഭവങ്ങളിലെ പ്രതികളേക്കുറിച്ചുള്ളള വിവരങ്ങള്‍ ശേഖരിക്കുകയാണ്. സാമുദായിക സ്പര്‍ധ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്ന രീതിയില്‍ ഒന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്രമസംഭവങ്ങളെക്കുറിച്ച് ഷെയ്ഖ് ഹസീന പറഞ്ഞു.

ദുര്‍ഗപൂജ നടക്കുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ അക്രമങ്ങളില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 22 ജില്ലകളില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാരാമിലിട്ടറിയുടെ സേവനം തേടേണ്ട സാഹചര്യമാണ് ബംഗ്ലാദേശിലുണ്ടായത്. ബുധനാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അക്രമത്തെ തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തിന്റെ കാര്‍ നാട്ടുകാര്‍ അക്രമിച്ചതിനേത്തുടര്‍ന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുമിലയ്ക്ക് സമീപമുള്ള ദുര്‍ഹാ പൂജ പന്തലിലെ ദുര്‍ഗാ ദേവീ വിഗ്രഹത്തിന് കാല്‍ക്കീഴില്‍ ഖുറാന്‍ വെച്ചുവെന്ന പ്രചാരണം വ്യാപകമായതിന് പിന്നാലെയായിരുന്നു അക്രമം ഉണ്ടായത്. നോവാഖലി, ചാന്ദ്പൂര്‍, കോക്സ് ബസാര്‍, ഛട്ടോഗ്രാം, പാബ്ന, കുരിഗ്രാം അടക്കമുള്ള പ്രദേശങ്ങളിലാണ് അക്രമം ഉണ്ടായത്. പ്രചാരണം അഴിച്ചുവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് പോലീസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്റെ ഭർത്താവിന് വേണ്ടി ; അറസ്റ്റിലായ അരവിന്ദ് കേ​ജ​രി​വാ​ളി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ...

0
​ഡ​ല്‍​ഹി: അരവിന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ കേ​ജ​രി​വാ​ൾ....

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേസ് ; പ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പിടിയിൽ

0
കാ​സ​ർ​ഗോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ത്ത് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ...

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം ; 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി, ജനങ്ങൾ ഭീതിയിൽ

0
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യാ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ...

മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ; സർവേ നടത്താൻ തീരുമാനവുമായി മെഡിക്കൽ കമ്മിഷൻ

0
ഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും...