ഡൽഹി: ഗുരുദ്വാരയിലെ സംഭാവനപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ പുഷ്പ് വിഹാറിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലാണ് സംഭവം. രോഹിത് കുമാർ(23) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. സംഭാവനപ്പെട്ടിയുടെ പകർപ്പ് താക്കോൽ താൻ വാങ്ങിയിട്ടുണ്ടെന്നും 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സമയത്ത് ഒന്നിലധികം തവണ പണം മോഷ്ടിച്ചിട്ടുണ്ടെന്നും കുമാർ പറഞ്ഞു. അടുത്തിടെ നടന്ന സംഭവത്തിൽ 55,000 രൂപ മോഷ്ടിക്കുകയും മോട്ടോർ സൈക്കിൾ വാങ്ങാൻ 35,000 രൂപ ഇയാൾ ചിലവാക്കുകയും ചെയ്തതായി ഡിസിപി പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും ഒരു ബൈക്കും ഒമ്പതിനായിരും രൂപയും ഡ്യൂപ്ലിക്കേറ്റ് താക്കോലും കണ്ടെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.