കൊച്ചി: തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറുമീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആറുമീറ്റർ പരിധിയിൽ തീവെട്ടിയും ആൾക്കൂട്ടവും മേളവും അനുവദിക്കരുത്. നടുവിലുള്ള ആനയുടെ മുന്നിൽ ആചാരപരമായിട്ടുള്ള കുത്തുവിളക്കിന് ആറുമീറ്റർ അകലം ബാധകമല്ല. കുടമാറ്റത്തിന് ഈ നിർദേശങ്ങൾ ബാധകമായിരിക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ചനടന്ന പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. ക്യാപ്ചർ ബെൽറ്റിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്. ഇരുമ്പുതോട്ടിയുടെ നിരോധനം തുടരും. ആനയും തീവെട്ടിയും തമ്മിലുള്ള അകലം 50 മീറ്ററായിരിക്കണമെന്ന് നേരത്തേ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള ചൂടിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്തായിരുന്നു ഈ നിർദേശം. പക്ഷെ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർദേശം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.