Saturday, March 15, 2025 9:30 am

ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനായി മോണി മോർക്കൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി നിയമിതനായിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ മുൻ പേസർ മോണി മോർക്കൽ. അതേസമയം സെപ്റ്റംബർ ഒന്നു മുതലാണ് മോർക്കലുമായി കരാർ. ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ മോർക്കൽ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന് ശ്രീലങ്കൻ പര്യടനത്തിനു മുന്നേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ ഐ.പി.എൽ. ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിലവിലെ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ടീമിന്റെ ഉപദേശകനായിരുന്നപ്പോൾ മോർക്കൽ ബൗളിങ് പരിശീലകനായി ടീമിൽ പ്രവർത്തിച്ചിരുന്നു. അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ മുൻപ് ഇരുവരും മൂന്ന് സീസണുകളിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. മോർക്കൽ പാകിസ്താന്റെ ബൗളിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം സെപ്റ്റംബർ 19-ന് ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മോർക്കൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് പ്രവർത്തനമാരംഭിക്കും. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കായി 2006 മുതൽ 2018 വരെ 247 മത്സരങ്ങൾ കളിച്ച താരം 544 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20കളുമാണ് കളിച്ചത്. കൂടാതെ ടെസ്റ്റിൽ 309 വിക്കറ്റുകളും ഏകദിനത്തിൽ 188 വിക്കറ്റുകളും ടി20 യിൽ 47 വിക്കറ്റുകളുമാണ് മോർക്കൽ നേടിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലൂർ വയൽവാണിഭത്തിന് തുടക്കമായി

0
പത്തനംതിട്ട : കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണകളുയർത്തി ഓമല്ലൂർ വയൽവാണിഭത്തിന്...

പതിമൂന്ന് വയസുകാരനായ മകൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു

0
കോഴിക്കോട് : കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാർ ഓടിച്ചതിന്...

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

0
ശബരിമല : മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച...

ആക്ഷൻ കൗൺസിൽ നൽകിയ പരാതി ; അണ്ടത്തോട് കള്ള്ഷാപ്പ് പൂട്ടി

0
തൃശൂർ : പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ കള്ള്ഷാപ്പ് പൂട്ടി....