കുരങ്ങനെ കെട്ടിത്തൂക്കി കൊന്നു ; ആക്രമിക്കാന്‍ പട്ടിയെ അഴിച്ചുവിട്ടു ; യുവാക്കൾക്കെതിരെ കേസ് ; സംഭവം തെലങ്കാനയിൽ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : കൃഷിയിടത്തിലേക്ക് വന്ന കുരങ്ങനെ കെട്ടിത്തൂക്കിയ മൂന്നു യുവാക്കൾ വനം വകുപ്പിന്റെ പിടിയിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെംസൂർ ബ്ലോക്കിന് കീഴിലുളള അമ്മാപേലം ​ഗ്രാമത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. കെട്ടിത്തൂക്കിയതിന് ശേഷം പട്ടികളെ അഴിച്ചു വിടുകയും ചെയ്തിരുന്നു. കുരങ്ങിനെ കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് നടപടി എടുത്തത്.

കുറച്ച് ദിവസങ്ങളായി ഒരു കൂട്ടം കുരങ്ങൻമാർ‌ സ്ഥിരമായി കർഷകന്റെ വീടിന് ചുറ്റുമുള്ള കൃഷിയിടത്തിൽ എത്തിയിരുന്നു. ഇവയിലൊന്നിനെയാണ് കർഷകൻ പിടികൂടി വയലിൽ കൊണ്ടുപോയി ക്രൂരമായി കൊന്നത്. മറ്റ് രണ്ട് പേരും ഇയാൾക്കൊപ്പമുണ്ടായിരുന്നു. കുരങ്ങനെ പിടിച്ചു കൊണ്ടുപോയപ്പോൾ മറ്റ് കുരങ്ങൻമാരും ഇവരെ പിന്തുടർന്നു. മറ്റു കുരങ്ങന്മാർ നോക്കി നിൽക്കെ ഒന്നിനെ കൊന്നാൽ പിന്നെ ശല്യമുണ്ടാകില്ലെന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി. രക്ഷപ്പെടാനുള്ള കുരങ്ങന്റെ ശ്രമം ആരെയും വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. തൊട്ടടുത്ത് കുരങ്ങിനെ അടിക്കാൻ വടിയുമായിട്ടാണ് കർഷകനും മറ്റുള്ളവരും നിന്നിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...