റാന്നി വലിയപതാൽ, ചുട്ടിപ്പാറ മേഖലകളിൽ വാനരശല്യം അതിരൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയപതാൽ, ചുട്ടിപ്പാറ മേഖലകളിൽ കുരങ്ങുകളുടെ ശല്യം അതിരൂക്ഷമാകുന്നു. വാനരക്കൂട്ടം ജനവാസ മേഖലകളിൽ തമ്പടിച്ചതോടെ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മുൻകാലങ്ങളിൽ ഇവിടെങ്ങും ഇത്തരത്തില്‍ വാനരശല്യം ഉണ്ടായിട്ടില്ല. ഏതോ മേഖലയില്‍ നിന്നും എത്തിയ ഇവയുടെ ശല്യം ഇപ്പോൾ വീടുകൾക്ക് ഉള്ളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വീടുകളിൽ അതിക്രമിച്ചു കയറി ഭക്ഷണസാധനങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും എടുത്തു കൊണ്ടുപോകുന്നത് പതിവായിട്ടുണ്ട്. ഇതിനു പുറമേ വാനരക്കൂട്ടത്തെ ഓടിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് നേരെ ഇവ അക്രമാസക്തരായി പാഞ്ഞടുക്കുന്നതും വലിയ ഭീതി പരത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളും നിലവിൽ വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.

പ്രദേശത്തെ പ്രധാന വരുമാനമാർഗ്ഗമായ കൃഷികളെല്ലാം കുരങ്ങുകൾ നശിപ്പിക്കുകയാണ്. തെങ്ങ്, മാവ് എന്നിവയിലെ കായകൾക്ക് പുറമേ, വിളഞ്ഞുനിൽക്കുന്ന റംബൂട്ടാൻ പഴങ്ങളും വാനരക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നുണ്ട്. സാമ്പത്തിക നഷ്ടത്തിന് പുറമേ നാട്ടുകാരെ കൂടുതൽ ദുരിതത്തിലാക്കുന്നത് വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയാണ്. വീടുകളിൽ വളർത്തുന്ന കോഴികളെ പിടികൂടി കഴുത്ത് തിരിച്ചു കൊല്ലുന്നത് ഈ പ്രദേശങ്ങളിൽ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കോഴി വളർത്തലിലൂടെ വരുമാനം കണ്ടെത്തിയിരുന്ന പല കുടുംബങ്ങളും ഇതോടെ പ്രതിസന്ധിയിലായി.

​വാനരശല്യത്തിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമായിട്ടും വനംവകുപ്പോ മറ്റ് അധികൃതരോ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുരങ്ങുകളെ പിടികൂടി കാട്ടിലേക്ക് മാറ്റാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ ഉള്ള അടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...