പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവനക്കാരിയുടെ മകളെയാണ് മോന്‍സന്‍ പീഡനത്തിന് ഇരയാക്കിയത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. മോന്‍സനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...