മോന്‍സന്‍ കൈക്കലാക്കിയ ശില്‍പങ്ങള്‍ ശില്‍പിക്ക് തിരികെ കിട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്നു വര്‍ഷം മുന്‍പ് പണം പൂര്‍ണമായി നല്‍കാതെയാണ് മോന്‍സന്‍ ശില്‍പങ്ങള്‍ സുരേഷില്‍ നിന്ന് കൈക്കലാക്കിയത്. 9 ശില്‍പങ്ങള്‍ക്ക് 80 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തത്. ആദ്യം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീടു നല്‍കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് മോന്‍സന്‍ അറസ്റ്റിലായതോടെ ശില്‍പങ്ങള്‍ വിട്ടുകിട്ടാന്‍ സുരേഷ് കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് നേടുകയായിരുന്നു. ഈഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചാണു ശില്‍പങ്ങള്‍ സുരേഷിനു കൈമാറിയത്. വിശ്വരൂപം -1, കുണ്ഡലകേശന്‍ -1, വേളാങ്കണ്ണി മാതാവിന്റെ ശില്‍പം- 1, കാണ്ടാമൃഗത്തിന്റെ തടിയിലെ രൂപം-1, യേശുദേവന്റെ ശില്‍പം, കുതിരയുടെ കരകൗശല രൂപം – 2, ശ്രീകൃഷ്ണന്റെ ശില്‍പം -1, സിംഹത്തിന്റെ കരകൗശല രൂപം -1 എന്നിവയാണു തിരികെ ലഭിച്ചത്. കേസ് അവസാനിച്ചാല്‍ മാത്രമെ ശില്‍പങ്ങള്‍ വില്‍ക്കാന്‍ ശില്‍പിക്ക് അനുവാദം ലഭിക്കൂ. ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു താനെന്ന് സുരേഷ് പറഞ്ഞു. പണിത ശില്‍പങ്ങള്‍ പഴക്കം തോന്നിക്കാന്‍ മോന്‍സന്‍ രൂപമാറ്റുകയും ചിലതില്‍ പെയിന്റ് ഉപയോഗിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...