മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ സമാപിച്ചു. കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ. തോമസ് താന്നിമലയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, സിസ്റ്റർ ബെൻസി, സോണിയ എന്നിവർ പ്രസംഗിച്ചു. ജൂബിലി സമാപന സമ്മേളനവും പ്രവേശന കവാടവും കൊടിമരവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. തലമുറകളുടെ ആശയവിനിമയ കേന്ദ്രങ്ങളാണ് വിദ്യാലയങ്ങളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ് നടത്തി. എ ഡി എം ഷൈജു പി ജേക്കബ് ജാലകം പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടത്തി.

എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ, എസ് എച്ച് പാലാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ, സിസ്റ്റർ ഡോ. മരിയ റോസ് എസ് എ ബി എസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, പി.റ്റി.എ പ്രസിഡൻറ് സിനോയി താന്നിക്കൽ, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി, മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ, ദീപ ജോളി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ നിർമല മറുപടി പ്രസംഗം നടത്തി. സ്കൂളിലെ അധ്യാപക ദമ്പതികളായിരുന്ന സ്കറിയ – അന്നക്കുട്ടി വേലംകുന്നേൽ, ബിനു – മഞ്ചു കടുകൻമാക്കൽ, സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയുടെ പ്രതിനിധി കുര്യാച്ചൻ ചക്കൻ കുളത്ത് കളപ്പുര, മുൻ പി.റ്റി.എ പ്രസിഡൻ്റുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഗീത – നൃത്ത അരങ്ങേറ്റം, പ്ലാറ്റിനം കൾച്ചറൽ ഗാല 25 എന്നിവയും അരങ്ങേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...